കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍സഭ ചങ്ങനാശേരി അതിരൂപത. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടി പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിക്കും. ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്ന് സഭ. പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നു. ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന് റിപ്പോര്‍ട്ട് എവിടെ?. കുട്ടനാട്ടിലെ നെല്‍കര്‍ഷകരും മലയോര കര്‍ഷകരും ദുരിതത്തിലെന്ന് സര്‍ക്കുലറില്‍ പറയുന്നു.