paadavayal-elephant

വയനാട് പാടിവയലിൽ നടുറോഡിലിറങ്ങിയ കാട്ടാനയിൽ നിന്നു സ്കൂട്ടർ യാത്രക്കാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വടുവഞ്ചാൽ സ്വദേശി മുർഷിദയാണ് ആനക്കു മുന്നിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. സംഭവത്തിന്റെ സി. സി. ടി. വി ദൃശ്യം മനോരമ ന്യൂസിനു ലഭിച്ചു. 

 

മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരിയായ മുർഷിദ ആശുപത്രിയിലേക്ക് പോകും വഴിയാണ് ആനക്കു മുന്നിൽ പെട്ടത്. ഇരുട്ടും റോഡിലെ വളവും കാരണം ആനയെ അടുത്തെത്തിയപ്പോഴാണ് കണ്ടതെന്നും പെട്ടെന്ന് സ്‌കൂട്ടർ വെട്ടിച്ചെടുത്തതിനാൽ രക്ഷപ്പെട്ടെന്നും മുർഷിദ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

ENGLISH SUMMARY:

A scooter passenger had a narrow escape from a wild elephant attack. The shocking incident highlights the growing human-wildlife conflict. Watch visuals and read more.