ബെംഗളുരുവില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. രാത്രി ഒരു മണിയോടെ മൈസൂരിന് സമീപം മദ്ദൂരിലാണ് സംഭവം. ഉറക്കത്തിലായിരുന്ന യാത്രക്കാരെ വേഗത്തില്‍ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.
നിറയെ യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെട്ട അശോക ട്രാവല്‍സിന്‍റെ ബസിനാണ് തീപിടിച്ചത്. ടയറിന്‍റെ ഭാഗത്ത് നിന്ന് തീ കണ്ടയുടനെ ഉറങ്ങികിടന്ന മുഴുവന്‍ യാത്രക്കാരെയും വിളിച്ചുണര്‍ത്തി പുറത്തിറക്കി. അപ്പോഴേക്കും ബസിന്‍റെ പകുതിഭാഗത്തോളം കത്തിയിരുന്നു.
യാത്രക്കാർ പരുക്കേൽക്കാതെ രക്ഷപെട്ടെങ്കിലും ബാഗുകൾ അടക്കമുള്ള സാധനങ്ങൾ നഷ്ടമായി. പുറകെ എത്തിയ മറ്റു ബസുകളില്‍ യാത്രക്കാരെ ലക്ഷ്യ സ്ഥാനത്തെത്തിച്ചു.
വിഡിയോ റിപ്പോര്‍ട്ട് കാണാം,