കൃഷിക്കാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷ്പ് മാര്‍ തോമസ് തറയില്‍. വന്യമൃഗങ്ങള്‍ക്ക് നല്‍കുന്ന പരിഗണനപോലും മനുഷ്യര്‍ക്കില്ല. എയ്ഡഡ് സ്കൂളുകളുകളിലെ അധ്യാപക നിയമനങ്ങളില്‍ സര്‍ക്കാരിന് വീഴ്ചയെന്നും ബിഷപ് പറഞ്ഞു.
കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സിറോ മലബാര്‍സഭ ചങ്ങനാശേരി അതിരൂപതയിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. വിവിധ വിഷയങ്ങളിലെ അവഗണന ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കുലര്‍ . ന്യൂനപക്ഷ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നെന്നും പരിസ്ഥിതി നിയമങ്ങളും വഖഫ് നിയമങ്ങളും സഭയെ ഭീഷണിപ്പെടുത്തുന്നുവെന്നും സര്‍ക്കുലര്‍ ചൂണ്ടിക്കാട്ടുന്നു.
ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ പഠിക്കാനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിടാത്തതെന്തുകൊണ്ടെന്ന ചോദ്യവും സര്‍ക്കുലര്‍ മുന്നോട്ടുവയ്ക്കുന്നു.