ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാതിരുന്നത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. പെന്‍ഷന്‍ വര്‍ധിപ്പിച്ചാല്‍ അതുകൊടുക്കാനാകുമോയെന്ന ആശങ്ക ധനവകുപ്പിനുണ്ട്. മൂന്ന് മാസത്തെ കുടിശിക തീര്‍ക്കാന്‍ തന്നെ വലിയ ബാധ്യതയുണ്ടാകുമെന്നിരിക്കെ വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ കഴിയില്ലെന്ന് മന്ത്രി കെ.എന്‍.ബാലഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിച്ച് കയ്യടി നേടണമെന്ന താല്‍പര്യം സി.പി.എമ്മിനും ഇടതുമുന്നണിക്കുമുണ്ടായിരുന്നു. പക്ഷെ അതിനുള്ള സാമ്പത്തിക നിലയില്ലെന്ന ധനവകുപ്പ് വ്യക്തമാക്കി. സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ തുക വര്‍ധിപ്പിച്ച് കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടി കനത്തതാകുമെന്ന ആശങ്കയും തീരുമാനത്തെ സ്വാധീനിച്ചു.
ഇടത് മുന്നണിയുടെ പ്രകടന പത്രികയില്‍ ക്ഷേമ പെന്‍ഷന്‍ 2500 ആക്കുമെന്ന് പറയുന്നുണ്ട്. പക്ഷെ അന്നുള്ള സാമ്പത്തിക സാഹചര്യമല്ല ഇപ്പോഴുള്ളത്. അതിനാല്‍ ഇനി തുക വര്‍ധപ്പിക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്നും മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. അടുത്ത വര്‍ഷം വോട്ട് ഓണ്‍ അക്കൗണ്ടില്‍ തുക വര്‍ധപ്പിച്ചാലും നടപ്പിലാക്കുക പുതിയ സര്‍ക്കാരിന്‍റെ ബാധ്യതയായിരിക്കും.