പാലക്കാട് മദ്യനിര്‍മാണ ശാലയില്‍ മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കിയെങ്കിലും ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാണ്. ആദ്യം പദ്ധതിയെ പിന്‍തുണച്ച സിപിഐ മലക്കം മറിയുകയും ആര്‍ജെഡി ചര്‍ച്ചവാശ്യപ്പെടുകയും ചെയ്തതോടെ എല്‍ഡിഎഫ് 19ന് പ്രശ്നം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചു. ഒയാസിസ് കമ്പനിയുടെ ഭൂമി തരം മാറ്റത്തിന് റവന്യൂവകുപ്പ് അനുമതി നിഷേധിച്ചത് സിപിഐയുടെ നിര്‍ദേശത്തേ തുടര്‍ന്നാണെന്നാണ് സംശയം.
ഇതോടെ തത്വത്തില്‍ അംഗീകാരം നല്‍കിയ ഓരോ വകുപ്പുകള്‍ കടുംവെട്ട് നടത്താനുള്ള സാധ്യത സിപിഎം മുന്നില്‍ കാണുന്നുണ്ട്. ഇതോടെയാണ് എല്‍ഡിഎഫിന് ശേഷം മതി തുടര്‍ ഫയല്‍ നീക്കങ്ങള്‍ എന്ന നിലയലിലേക്ക് സിപിഎം എത്തിയത്.
ജലചൂഷണം മാത്രമാണ് പ്രശ്നമെന്നിരിക്കെ സിപിഐയേയും ആര്‍ജെഡിയേയും അത് ബോധ്യപ്പെടുത്താനാകുമെന്നാണ് സിപിഎം പ്രതീക്ഷ. സമവായമായില്ലെങ്കില്‍ എന്തെന്ന് ചോദ്യത്തിന് സമവായമുകുമെന്ന ആത്മവിശ്വംസം സിപിഎ നേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്. തരം മാറ്റത്തിന് അനുമതി നിഷേധിച്ചത് സ്വാഭാവിക നടപടി ക്രമമാണെന്നും മദ്യശാലയുമായി ബന്ധമില്ലെന്നുമാണ് സിപിഎം വാദം.
എന്നാല്‍ ഘടകക്ഷികള്‍ക്കും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്ന പ്രതീതി ഇതുണ്ടാക്കിയിട്ടുണ്ട്. മുന്നണിയിൽ സമവായം ആയില്ലെങ്കിൽ തത്വത്തിൽ അനുമതി നൽകിയ പദ്ധതിക്ക് തുടർ അനുമതിക്ക് സാധ്യതയില്ല.