തീക്ഷ്ണമായ ധനഞെരുക്കത്തെ കേരളം അതിജീവിച്ചുവെന്ന് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. സംസ്ഥാനം ധനഞെരുക്കം നേരിട്ടപ്പോള്‍ മറച്ചുവയ്ക്കാനല്ല, ജനങ്ങളോട് തുറന്ന് പറഞ്ഞ് പരിഹാരം നേടാനാണ് ഈ സര്‍ക്കാര്‍തയ്യാറായതെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഭാവിയില്‍ മെച്ചപ്പെട്ട ധനസ്ഥിതിയിലേക്ക് കേരളം പുരോഗമിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തില്‍.
സമീപകാല വികസന ചരിത്രം പരിശോധിച്ചാല്‍ കേരള സമ്പദ്ഘടന അതിവേഗ വളര്‍ച്ചയുടെ കാലത്തിലേക്ക് കുതിക്കാന്‍ തയ്യാറെടുത്ത് കൊണ്ടിരിക്കുന്നു. മനുഷ്യവിഭവശേഷി വര്‍ധിപ്പിക്കാന്‍ നടത്തിയ ഇടപെടലുകളാണ് തുണച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആഭ്യന്തര ഉല്‍പാദന വളര്‍ച്ച മെച്ചപ്പെട്ടു. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കും. 600 കോടി രൂപ ഉടന്‍ അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍വീസ് പെന്‍ഷന്‍കാരുടെ കുടിശികയും ഈ മാസം തീര്‍ക്കും. ഡിഎ കുടിശിക പിഎഫുമായി ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.