സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിനായി പ്രത്യേക പാക്കേജ് കൊണ്ടുവരുമെന്ന് ധനമന്ത്രി. വന്യജീവി ശല്യം നിയന്ത്രിക്കാനും ജനങ്ങളെ സംരക്ഷിക്കാനുമായി 50 കോടി രൂപ വകയിരുത്തി. വന്യജീവി ആക്രമണങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം ഈ സര്‍ക്കാരിന്‍റെ കാലത്ത് വര്‍ധിപ്പിച്ചതായും മന്ത്രി അവകാശപ്പെട്ടു. റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍ രൂപീകരിക്കുന്നതിനും മറ്റുപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള വിഹിതം വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിലവില്‍ അനുവദിച്ച തുക പദ്ധതി വിഹിതത്തിന് പുറമെയാണെന്നും മന്ത്രി വ്യക്തമാക്കി. വന്യജീവിപ്പെരുപ്പം നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം ആവശ്യമാണെന്നും ഇതിനായുള്ള ഇടപെടലിനായി സംസ്ഥാനം മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.