പാതിവില തട്ടിപ്പില്‍ മലപ്പുറം നിലമ്പൂരിലും നൂറു കണക്കിനു പേര്‍ക്ക് പണം നഷ്ടമായി. 32 പേര്‍ നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്കൂട്ടറും തയ്യല്‍ യന്ത്രവും ലാപ്ടോപ്പും അടക്കം വാഗ്ദാനം നല്‍കി അനന്തു കൃഷ്ണന്‍റെ നേതൃത്വത്തിലുളള സംഘം നിലമ്പൂരില്‍ നിന്നും കോടികള്‍ തട്ടിയതിന്‍റെ തെളിവുകളാണ് പുറത്തുവരുന്നത്.ഒട്ടേറെ സ്ത്രീകളാണ് നിലമ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി പറയാനെത്തിയത്.
നിലമ്പൂരിലെ ജെഎസ്എസ് എന്ന എന്‍ജിഒ അനന്തു കൃഷ്ണനും നല്‍കിയ 29 ലക്ഷം രൂപയും നഷ്ടമായിട്ടുണ്ട്. സ്വന്തം അക്കൗണ്ടില്‍ നിന്നു കൈമാറിയ പണമാണ് ജെഎസ്എസിനും നഷ്ടമായത്. പണം പോയവരുടെ കൂടുതല്‍ പരാതികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അനന്തുകൃഷ്ണന്‍റെ ഏജന്‍റുമാരായി പ്രവര്‍ത്തിച്ചവര്‍ പരാതിക്കാരില്‍ നിന്ന് കമ്മീഷനും കൈപ്പറ്റിയിട്ടുണ്ട്.