കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കഫേയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. കഫേ ജീവനക്കാരും ഇതര സംസ്ഥാന തൊഴിലാളികളുമായ നാലുപേർക്ക് പരുക്ക്. ഇതിൽ ഒരാളുടെ നില ഗുരുതരം.
കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐഡലി കഫെയിലാണ് വൈകിട്ട് നാലരയോടെ സ്റ്റീമർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ ഇതര സംസ്ഥാനക്കാരായ അഞ്ചു ജീവനക്കാർക്ക് പരുക്കേറ്റു. ഗുരുതരാവസ്ഥയിലായ പശ്ചിമബംഗാളുകാരൻ സുമിതിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വലിയ ശബ്ദം കേട്ടാണ് ഓടി വന്നതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഹോട്ടലിലെ ചില്ലുകളടക്കം അപകടത്തിൽ തകർന്നു. അടുക്കള ഭാഗത്ത് ജോലി ചെയ്തവർക്കാണ് പരിക്കേറ്റത്. സംഭവത്തില്‍കടയുടമയ്ക്കെതിരെ കേസെടുത്തു. അശ്രദ്ധമൂലമുള്ള മരണം, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുക എന്നീ വകുപ്പുകളാണ് ചുമത്തിയത്. അപകടം നടന്ന ഐഡലി കഫെയ്ക്ക് സമീപത്തുള്ള മറ്റു കടകൾ പൊലീസ് അടപ്പിച്ചു.