ഇന്ത്യക്കായി നെഹ്റു ട്രോഫി നേടിയ ടീമില്‍ അംഗമായിട്ടും ദേശീയ റെക്കോര്‍ഡുണ്ടായിട്ടും സര്‍ക്കാര്‍ ജോലി നിഷേധിച്ചെന്ന കടുത്ത ആരോപണവുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം എന്‍.പി പ്രദീപ്. മൂന്നുതവണ അപേക്ഷ നല്‍കിയിട്ടും പ്രത്യേക പരിഗണന നല്‍കി നിയമനം നല്‍കാനാവില്ലെന്നു ചൂണ്ടികാണിച്ചു പ്രദീപിന് സര്‍ക്കാര്‍ കത്തും നല്‍കി.
രാജ്യാന്തര മത്സരങ്ങള്‍ കളിച്ചതു യോഗ്യതായി കണക്കാനാവില്ലെന്നും സന്തോഷ്ട്രോഫി കളിച്ചവരെ മാത്രമേ പരിഗണിക്കൂവെന്ന് ചൂണ്ടികാണിച്ചാണ് ജോലി നിഷേധിച്ചതെന്നു റിനോ ആന്റോയും ആരോപിച്ചു.പൊലീസില്‍ കായികതാരങ്ങള്‍ക്ക് പിന്‍വാതില്‍ നിയമനമെന്ന മനോരമ ന്യൂസ് വാര്‍ത്തയ്ക്കു പിന്നാലെയാണ് താരങ്ങള്‍ ആരോപണവുമായി എത്തിയത്.
42 വര്‍ഷത്തെ ചരിത്രമുള്ള നെഹ്റു ട്രോഫി 2007ല്‍ ആദ്യമായി ഇന്ത്യയിലെത്തിച്ചു പ്രദീപിന്റെ ഗോളിലൂടെയായിരുന്നു. 54മത്സരങ്ങളില്‍ ഇന്ത്യക്കായി ബൂട്ടുകെട്ടിയതും ജോലിക്കു പരിഗണിക്കാവുന്ന കാര്യമല്ലെന്നാണു പ്രദീപിനെ സര്‍ക്കാര്‍ അറിയിച്ചത്. പ്രദീപ് ഫുട്ബോളില്‍ സജീവമായിുരുന്ന സമയത്ത് നിയമത്തിന് അപേക്ഷ ക്ഷണിച്ചിരുന്നില്ല. പിന്നീട് വിജ്ഞാപനം ഇറങ്ങിയപ്പോള്‍ കാലയളവ് കഴിഞ്ഞിരുന്നു. പ്രത്യേക പരിഗണന നല്‍കണമെന്നു മുഖ്യമന്ത്രിയെ അടക്കം കണ്ടു നിവേദം നല്‍കി. സ്പോര്‍ട്സ് ക്വാട്ടയില്‍ അത്തരം പരിഗണനിയില്ലെന്നായിരുന്നു മറുപടി. എന്നാല്‍ കായിക ഇനം പോലുമല്ലാത്ത ബോഡിബില്‍ഡര്‍മാര്‍ക്ക് പരിഗണന ആവോളം കിട്ടി.
രാജ്യാന്തര താരങ്ങളായ റിനോ ആന്റോയെയും അനസ് എടത്തൊടികയെയും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന സാങ്കേതികം ചൂണ്ടികാണിച്ചാണു തഴഞ്ഞത്. രാജ്യാന്തര മത്സരങ്ങള്‍ കളിച്ചതു ജോലിക്കുള്ള യോഗ്യതാ പട്ടികയില്‍ ഇല്ലെന്നതാണു സര്‍ക്കാര്‍ വാദം.