കര്‍ണാടകയില്‍ വീണ്ടുമൊരു നഴ്സിങ് വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തു. കര്‍ണാടക രാമനഗരി ദയാനന്ദ സാഗര്‍ കോളജിലെ ഒന്നാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി അനാമികയെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 19 വയസായിരുന്നു.
കണ്ണൂര്‍ സ്വദേശിയാണ് അനാമികയെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് ഇതുവരെ ഒരു സ്ഥിരീകരണത്തിനു തയ്യാറായിട്ടില്ല. ഹരഹള്ളി പൊലീസ് സംഭവസ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അനാമികയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചുവരികയാണ്.
കര്‍ണാടകയില്‍ നേരത്തേയും നഴ്സിങ് വിദ്യാര്‍ഥികള്‍ ജീവനൊടുക്കുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഒരു മലയാളി വിദ്യാര്‍ഥി കൂടി ആത്മഹത്യ ചെയ്തെന്ന വാര്‍ത്ത ആശങ്ക വര്‍ധിപ്പിക്കുകയാണ്.