pala-death-02

പാലായില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാലാ അന്ത്യാളം സ്വദേശി നിര്‍മലയും(58), കരിങ്കുന്നം സ്വദേശി മനോജുമാണ് (42)  മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴരയോ‍ടെ  6 വയസ്സുകാരൻ മകനുമായി ഭാര്യ വീട്ടിലെത്തിയ മനോജ് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

 

മനോജിനെതിരെ വീട്ടുകാർ മുൻപു പൊലീസിൽ പരാതി നൽകിയിരുന്നു. മനോജിന്റെ ഭാര്യ ജോലിക്കു പോകുന്നതു സംബന്ധിച്ചു വഴക്ക് ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ആറുവയസ്സുകാരൻ മകനുമായി ഭാര്യവീട്ടിലെത്തിയ മനോജ് കയ്യിൽ കരുതിയിരുന്ന പെട്രോൾ ഭാര്യാമാതാവിന്റെ ദേഹത്തും സ്വന്തം ദേഹത്തും ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 

അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ഇരുവരെയും ആദ്യം പാലാ ജനറൽ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. 

ENGLISH SUMMARY:

A mother-in-law and her son-in-law died after being burnt to death following a family dispute in Pala. Nirmala (58), a native of Pala Anthyalam, and Manoj (42), a native of Karingunnam, died. Manoj, who had come to his wife's house with his 6-year-old son at around 7:30 pm yesterday, poured petrol on them and set them on fire.