swing

AI Generated Image

TOPICS COVERED

ഊഞ്ഞാലിന്റെ കയർ കഴുത്തിൽ കുരുങ്ങിയ യുവാവ് മരിച്ചു. തിരുവനന്തപുരം മുണ്ടേല സ്വദേശി അഭിലാഷ് ആണ് മരിച്ചത്. ഇരുപത്തിയാറ് വയസ്സായിരുന്നു. ഊഞ്ഞാലിൽ ഇരുന്ന് കറങ്ങിയപ്പോള്‍ കഴുത്തിൽ കയർ കുരുങ്ങിയതാകാം എന്നാണ് പ്രാഥമിക നിഗമനം. കേബിൾ ടി വി ജീവനക്കാരനാണ് മരിച്ച അഭിലാഷ്. തിങ്കളാഴ്ച രാത്രിയാണ് ദാരുണ സംഭവമുണ്ടായത്. ചൊവ്വാഴ്ചയാണ് അഭിലാഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസ് എടുത്തു.

ENGLISH SUMMARY:

Young man dies after getting entangled in a swing rope. The deceased has been identified as Abhilash, a 26-year-old resident of Mundela, Thiruvananthapuram. Preliminary reports suggest that the rope got wrapped around his neck while he was swinging. Abhilash worked as a cable TV technician. The tragic incident occurred on Monday night, and his body was found on Tuesday. The Aruvikkara police have registered a case in connection with the incident.