thread-chenthamara

പാലക്കാട് നെന്മാറ പോത്തുണ്ടിയില്‍ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമരയെ കസ്റ്റഡിയില്‍ കിട്ടാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും. അന്വേഷണ ഉദ്യോഗസ്ഥനായ ആലത്തൂര്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് ആലത്തൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുക. നാളെയും, മറ്റന്നാളുമായി ചെന്താമരയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

chenthamara-tiger

കൊലപാതകമുണ്ടായ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ചെന്താമരയെ നാട്ടുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗവും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കൊലപാതകമുണ്ടായ സ്ഥലം, ആയുധം വാങ്ങിയ വ്യാപാര സ്ഥാപനം എന്നിവിടങ്ങളിലാവും തെളിവെടുപ്പ്. സുരക്ഷ മുന്‍നിര്‍ത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ് നിലവില്‍ ചെന്താമരയുള്ളത്.  

ENGLISH SUMMARY:

There is a possibility of locals attacking Chethamarai, prompting authorities to enforce strict security measures during evidence collection. Precautions have been taken to ensure safety and prevent any untoward incidents.