convention

കേബിള്‍ ടിവി ഒാപ്പറേറ്റേഴ്സ് അസോസിയേഷന്‍റെ പതിനാലാം സംസ്ഥാന കൺവെൻഷന്‍ നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്ത് നടക്കും. വഴുതക്കാട് മൗണ്ട് കാർമൽ കൺവെൻഷൻ സെന്ററിൽ  സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. കേരള വിഷന്‍ കസ്റ്റമർ പ്ലാനായ കെ വി കണക്റ്റിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സമാപനദിവസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കുമെന്ന് കേബിള്‍ ടിവി ഒാപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ, സംസ്ഥാന ട്രഷറർ ബിനു ശിവദാസ് എന്നിവർ അറിയിച്ചു 

ENGLISH SUMMARY:

The 14th State Convention of the Cable TV Operators Association will be held in Thiruvananthapuram tomorrow and the day after. Speaker A.N. Shamseer will inaugurate the event at Mount Carmel Convention Centre, Vazhuthacaud.