കോഴിക്കോട് ചാത്തമംഗലം സ്വദേശി കാസിം. ഒരുപിടി രോഗങ്ങളോട് മല്ലിട്ടാണ് ജീവിതം. ജോലിക്ക് പോകാന്‍വയ്യ, വരുമാനമാർഗങ്ങളുമില്ല. ശ്വാസംമുട്ടല്‍ കൂടുതലായതോടെ ആരോഗ്യ ഇന്‍ഷൂറന്‍സിന്‍റെ ബലത്തിലാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയത് പിന്നെ സംഭവിച്ചത് ഇങ്ങനെ.
'ആശുപത്രിയില്‍ അഡ്മിറ്റായി ചികിത്സിക്കണം എന്നാണ് പറഞ്ഞത് , മരുന്ന് പോലും വാങ്ങാന്‍ കാശുണ്ടായില്ല, ഇന്‍ഷുറന്‍സ് ഇല്ലെന്നാണ് പറഞ്ഞത്. പുതിയത് എടുത്തപ്പോള്‍ മറ്റെല്ലാം പോയി എന്ന് പറഞ്ഞു, ഫോണില്‍ മെസേജ് വന്നിട്ടാണ് പുതിയ ഇന്‍ഷുറന്‍സ് എടുത്തത്' - കാസിം - രോഗി
എന്തുകൊണ്ടാണ് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്ന് 73 വയസുകാരന്‍ കാസിം പുറത്തായത് എന്ന് അറിയാന്‍ അതില്‍ എങ്ങനെയാണ് അംഗമാകുന്നത് എന്ന് പരിശോധിക്കാം.
പ്രാഥമിക വിവരങ്ങള്‍ ചേർത്തശേഷം നിലവില്‍ ഏതെങ്കിലും ഇന്‍ഷുറന്‍സില്‍ അംഗമാണോ എന്ന് ചോദിക്കും. അണെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും ചേർക്കണം
'ഇത് രജിസ്റ്റർ ചെയ്യരുതെന്ന് അക്ഷയ സെന്‍ററുകള്‍ക്ക് നിർദേശമുണ്ട് , പക്ഷേ ഇത് ആര്‍ക്കും ചെയ്യാം ഓപ്പണ്‍ വെബ്സൈറ്റ് ആണ്, നിരവധി പേര്‍ചെയ്യുന്നുണ്ട്. അവര്‍ക്ക് മറ്റൊന്നും ലഭിക്കുന്നുമിലെന്ന് പരാതിയുമുണ്ട്' - അക്ഷയ സെന്‍റർ നടത്തിപ്പുകാരന്‍ ഹർഷന്‍ പറയുന്നു.
പരാതി ഉയര്‍ന്നതോടെ ആര്‍ക്കും കാരുണ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിഷേധിക്കരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും പലയിടങ്ങളിലും അത് നടപ്പായിട്ടില്ല. ചുരുക്കി പറഞ്ഞാല്‍ ഇന്‍ഷുറന്‍സ് വിഹിതം സംബന്ധിച്ച കേന്ദ്ര സംസ്ഥാന തർക്കം തീരുന്നത് വരെ പുതിയ പദ്ധതിയില്‍ ചേരാതിരിക്കുന്നതാവും ഉചിതം.