ഭാവഗായകൻ പി.ജയചന്ദ്രന് ഇന്ന് നാട് യാത്രാമൊഴി നൽകും. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്തെ പാലിയം തറവാട്ടു വീട്ടിലാണ് അന്ത്യകർമങ്ങൾ. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ഇന്ന് രാവിലെ എട്ടു മണിയോടെ പൂങ്കുന്നത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം ഇരിങ്ങാലക്കുടയിലേയ്ക്ക് കൊണ്ടു പോകും.
പി.ജയചന്ദ്രൻ പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ 8.30 ന് പൊതുദർശനത്തിന് വയ്ക്കും. ഒൻപതു മണിയോടെ പറവൂരിലേയ്ക്ക് പോകും.