അന്തരിച്ച ഭാവഗായകൻ പി. ജയചന്ദ്രൻ്റെ ഭൗതിക ശരീരം ഇന്ന് രാവിലെ എട്ടു മണിയോടെ തൃശൂർ പൂങ്കുന്നത്തെ തറവാട്ടു വസതിയിൽ എത്തിക്കും. രാവിലെ പത്തു മണിയോടെ തൃശൂർ റീജനൽ തിയറ്ററിൽ പൊതുദർശനം.
ഉച്ചയ്ക്ക് ഒരു മണിയോടെ വീണ്ടും പൂങ്കുന്നത്തെ തറവാട്ടു വസതിയിൽ കൊണ്ടുവരും. നാളെ രാവിലെ എട്ടു മണിയോടെ പറവൂർ ചേന്നമംഗലത്തെ പാലിയം തറവാട്ടു വസതിയിലേയ്ക്ക് കൊണ്ടു പോകും. നാളെ വൈകിട്ട് നാലു മണിയോടെ സംസ്കാരം .