കണ്ണൂര്‍ വളക്കൈ വിയറ്റ്നാം റോഡില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഒരു വിദ്യാര്‍ഥിനി മരിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ എസ് രാജേഷാണ് മരിച്ചത്. കുറുമാത്തൂര്‍ ചിന്മയ സ്കൂളിന്‍റെ ബസ്സാണ് മറിഞ്ഞത്.
ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. 18 വിദ്യാര്‍ഥികളും ആയയും ഡ്രൈവറുമാണ് ബസിലുണ്ടായിരുന്നത്. ഒരു കുട്ടിയുടെനില ഗുരുതരമാണ്. പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരുക്കേറ്റവരെ തളിപ്പറമ്പ് സഹകരണ, താലൂക്ക് ആശുപത്രികളില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന ഹൈവേയിലേക്ക് ചേരുന്ന കുത്തനെയുള്ള ഇറക്കത്തിലാണ് അപകടമുണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ട് ബസ് മറിയുകയായിരുന്നെന്നു ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി മോഹനന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അപകട ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.