sanatana

ശിവഗിരിയിലെ മുഖ്യമന്ത്രിയുടെ സനാതന പ്രസ്താവനയെ അനുകൂലിച്ച് കെ.സുധാകരനും വിയോജിച്ച് വി.ഡി.സതീശനും .സനാതന ധര്‍മത്തിന്‍റെ പേരിൽ ഗുരുദേവനെ ചതുര്‍വാര്‍ണ്യത്തിൽ തളയ്ക്കാന്‍ ശ്രമമെന്നു കെ.സുധാകരൻ. എന്നാൽ സനാതന ധർമ്മം സംസ്കാരത്തിന്‍റെ ഭാഗമെന്നും ഒരു വിഭാഗത്തിനുള്ള അവകാശമായി ചാർത്തി കൊടുക്കേണ്ടെന്നും വി.ഡി.സതീശൻ.സനാതനധർമത്തിന്റെ വക്താവായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം നടക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന  

ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ തന്നെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവനയെ അനുകൂലിച്ചും വിയോജിച്ചും നേതാക്കൾ രംഗത്തെത്തിയത്. സനാതന ധർമ്മത്തിന്‍റെ പേരിൽ ഗുരുദേവനെ റാഞ്ചിയെടുക്കാൻ  ശ്രമം നടക്കുന്നെന്നും  ഗുരുദേവനെ ആര്‍ക്കും വിട്ടുകൊടുക്കാനാവില്ലെന്നുമായിരുന്നു കെ.സുധാകരന്‍റെ പ്രതികരണം

സനാതന ധർമത്തെ ദുർവ്യഖാനം ചെയ്യുകയാണെന്നും, അതിനെ ഒരു വിഭാഗം ആളുകളുടെ അവകാശമായി ചാർത്തിക്കൊടുക്കുന്നെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി.സതീശന്‍റെ വിയോജിപ്പ്. അമ്പലത്തിൽ പോകുന്നവരും കാവി ഉടുക്കുന്നവരും ചന്ദനം തൊടുന്നവരും എല്ലാം  ആർ.എസ്.എസ് അല്ലെന്നും സതീശൻ

ENGLISH SUMMARY:

At Sivagiri, K. Sudhakaran supported the Chief Minister's Sanatana statement, while V.D. Satheesan expressed dissent.