ചന്ദ്രിക ക്യാംപെയിന്‍ ഉദ്ഘാടനത്തില്‍നിന്ന് പിന്‍മാറി ജി.സുധാകരന്‍. വിവാദത്തിന് താല്‍പര്യം ഇല്ലെന്ന് വീട്ടിലെത്തിയ ലീഗ് നേതാക്കളെ അറിയിച്ചു. ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ക്യാംപെയിന്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നത് സുധാകരന്റെ വീട്ടില്‍നിന്നായിരുന്നു. Also Read: കരുനാഗപ്പള്ളി സിപിഎമ്മിലെ കലഹം തീരുമോ?; അച്ചടക്കനടപടിക്ക് സാധ്യത...

അതേസമയം, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ ജി. സുധാകരൻ ആവശ്യപ്പെട്ടതാണെന്ന് ലീഗ് ജില്ലാ പ്രസിഡന്റ് എഎം നസീർ പറഞ്ഞു. ജി.സുധാകരന്റെ ആവശ്യം തങ്ങൾ അംഗീകരിച്ചുവെന്നും വിവാദങ്ങളിലേക്ക് പോകാൻ താല്‍പര്യമില്ലെന്നും ചന്ദ്രിക പ്രചാരണ പരിപാടി ഉദ്ഘാടനം ജി സുധാകരന്റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും നസീർ പറഞ്ഞു.

ENGLISH SUMMARY:

G Sudhakaran withdraws from chandrika campaign inauguration