കേന്ദ്രത്തിന്റെ വെടിക്കെട്ട് നിബന്ധനകള്‍ക്കെതിരെ റവന്യുമന്ത്രി കെ.രാജന്‍. തൃശൂര്‍ പൂരം വെടിക്കെട്ടിന്‍റെ എല്ലാ മനോഹാരിതകളും നശിപ്പിക്കുന്നതാണ് ഉത്തരവ്. 35 നിയന്ത്രണങ്ങളില്‍ അഞ്ചെണ്ണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. 200 മീറ്റര്‍ ഫയര്‍ ലൈന്‍ നടപ്പാക്കിയാല്‍ തേക്കിന്‍ക്കാടില്‍ വെടിക്കെട്ട് നടക്കില്ലെന്നും കെ.രാജന്‍ തൃശൂരില്‍ പറഞ്ഞു.
ഫയര്‍ ലൈനും ആളുകളും തമ്മിലുള്ള അകലം 100 മീറ്ററാക്കി, ഇതിനുവേണ്ട സൗകര്യമില്ല. ഉത്തരവ് തയാറാക്കിയത് വെടിക്കെട്ടിനെക്കുറിച്ച് അറിവില്ലാത്തവരാണ്. തൃശൂരിനോടുള്ള അവഗണനയാണ് ഉത്തരവെന്നും പ്രേമികളോടുള്ള വെല്ലുവിളിയെന്നും മന്ത്രി പറഞ്ഞു.ഗൗരവം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, തൃശൂര്‍ എംപി തുടങ്ങിയവര്‍ക്ക് കത്ത് നല്‍കുമെന്നും മന്ത്രി പറഞ്ഞു.