തൃശൂര്‍ പൂരം കലക്കല്‍ വിവാദത്തില്‍ ആര്‍എസ്എസ് നിയമനടപടിക്ക്. നിയമസഭയില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടായെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് നടപടി. മന്ത്രിയും എംഎല്‍എയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും രാഷ്ട്രീയ വിവാദങ്ങളിലേക്ക് ആര്‍എസ്എസിനെ വലിച്ചിഴയ്ക്കുന്നത് ദുരുദ്ദേശത്തോടെയെന്നും നേതൃത്വം വിലയിരുത്തി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ആര്‍എസ്എസ് നേതൃത്വം ഗവര്‍ണറെ കാണും. നിയമസഭയിലെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറെയും കാണും