ഓണക്കാലമായാല്‍ മുറ്റത്തൊരു അത്തപ്പൂക്കളം വേണമെന്ന് ആഗ്രഹിക്കാത്ത ഏത് മലയാളിയാണുള്ളത്. പക്ഷേ ആവശ്യം പോലെ പൂ കിട്ടാത്തതും പൂക്കളമിടാന്‍ സമയം കിട്ടാത്തതുമാണ് പ്രധാന പ്രശ്നം. ഇത്തവണ പക്ഷേ അത്തരം ആശങ്കളൊന്നും വേണ്ട. റെഡിമെയ്ഡ് അത്തപ്പൂക്കളം റെഡിയാണ്.
കട്ടിയുള്ള തുണിയില്‍ ഡിസൈന്‍ പ്രിന്‍റ് ചെയ്യും. പിന്നെ വര്‍ണക്കടലാസുകള്‍ ഇതളുകള്‍ പോലെ മുറിച്ച് ചേര്‍ത്തൊട്ടിച്ചാല്‍ പൂക്കളം റെഡി. പൂക്കള്‍ കിട്ടാത്ത വിദേശയിടങ്ങളിലുള്ളവരാണ് ആവശ്യക്കാരിലേറെയും. 2500 രൂപ മുതല്‍ തുടങ്ങുന്ന വില വലുപ്പത്തിനും ഡിസൈനിനും അനുസരിച്ച് മാറും. ആന്‍സ് ക്രാഫ്റ്റ് ഹൗസ് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് വിപണനം.