
കാനിലെ നേട്ടത്തിന് ശേഷവും അവസരങ്ങളിൽ മാറ്റമില്ലെന്ന് നടി ദിവ്യപ്രഭ മനോരമ ന്യൂസ് ക്ലോൺക്ലേവിൽ. അഭിനന്ദനം ഉണ്ട് അവസരങ്ങളില്ലെന്ന് പറഞ്ഞ ദിവ്യപ്രഭ പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. കാനിന് ശേഷം ഒരുപാട് സ്ക്രിപ്റ്റൊന്നുമില്ല, പഴയപോലെ തന്നെയാണ്.
തിരഞ്ഞെടുക്കാനൊന്നുമില്ല, വരുന്നിൽ നിന്ന് തിരഞ്ഞെടുക്കുക മാത്രമാണ്. ഒന്നും വരുന്നില്ല, ഇത് ചെയ്തേക്കാം എന്ന് തോന്നിയ സിനിമകളുമുണ്ടെന്നും സ്വതന്ത്ര സിനിമ ചെയ്യുന്ന ആളെന്ന് തോന്നലിൽ കമേഴ്സ്യൽ സിനിമകൾ വരുന്നില്ലെന്നും ദിവ്യപ്രഭ പറഞ്ഞു. മലയാളത്തിൽ അവസരങ്ങൾക്ക് പ്രായം ഘടകമാണെന്നും ദിവ്യ. നടിമാരെ പ്രായം കുറച്ച് കാസ്റ്റ് ചെയ്യുന്നത് കുറവാണ്. നടന്മാർക്കിത് കൂടുതലും കണ്ടതെന്നും ദിവ്യപ്രഭ പറഞ്ഞു.