അമ്മ ഡബ്ലു.സി.സിയുമായി യോജിച്ച് ട്രേഡ് യൂണിയനുണ്ടാക്കണമെന്ന് താരസംഘടനയുടെ ആജീവനാന്ത അംഗം ധനം കണ്ണൻ. തീരുമാനമെടുക്കാനും ആർജവത്തോടെ സംഘടന മുന്നോട്ട് പോകാനും ഇതാവശ്യമാണ്. ട്രേഡ് യൂണിയൻ സ്വഭാവത്തിൽ പോകുന്ന ഡബ്ലു.സി.സി സ്ത്രീകളുടെ പ്രശ്നത്തിൽ കാര്യമായി ഇടപെടുന്നു. ട്രേഡ് യൂണിയനല്ലാത്തതാണ് അമ്മയിലെ ഇന്നത്തെ സകല പ്രശ്നങ്ങൾക്കും കാരണം. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും ഡബ്ലു.സി.സിയെ മോശം പറയുന്നവർ അമ്മയിൽ ഇല്ലെന്നും ധനം കണ്ണന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.