സിനിമയിലെ ലൈംഗികാരോപണങ്ങളില്‍ 'അമ്മ'യില്‍ പൊട്ടിത്തെറി. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ബാബുരാജ് ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടു. ആരോപണം വന്നാല്‍ സീനിയറായാലും ജൂനിയറായാലും മാറിനില്‍ക്കണം. ആരോപണം താന്‍ ജനറല്‍ സെക്രട്ടറിയാകുന്നത് തടയാനെന്ന ബാബുരാജിന്‍റെ വാദം തള്ളിയ അവര്‍ ആരാണ് തടയുന്നതെന്ന് ബാബുരാജ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
'കുറ്റം വരുമ്പോള്‍ മാറി നില്‍ക്കുന്നതാണ് ഉചിതം. നിയമത്തെ ബഹുമാനിച്ചാല്‍ മാത്രമേ ആളുകള്‍ ഗൗരവത്തിലെടുക്കുകയുള്ളൂ.ആരെയാണ് സംശയമെന്നത് പേര് വെളിപ്പെടുത്തണം. പേര് പറഞ്ഞാലാണ് കാര്യത്തിന്‍റെ ഗൗരവം മനസിലാകുകയെന്നും ശ്വേത വിശദീകരിച്ചു. ഒരേ ആക്ഷനിലും ഒരേ കട്ടിലുമാണ് അഭിനേതാവ് എന്ന നിലയില്‍ വിശ്വസിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ്. അതില്‍ മാറ്റമില്ലെന്നും അവര്‍ പറഞ്ഞു.
അതിനിടെ ബാബുരാജിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരെ മുന്‍ യുവനടി പരാതി നല്‍കി. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് ഇമെയിലായാണ് പരാതി അയച്ചതെന്നും ആവശ്യമെങ്കില്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് നടി മനോരമ ന്യൂസിനോട് വ്യക്തമാക്കി.