ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ സമാന്തരനീക്കവുമായി ജഗദീഷ്. യുവതാരങ്ങളും വനിതകളും ജഗദീഷിനെ പിന്തുണച്ചെന്ന് സൂചന. പ്രതിഛായയുള്ള വ്യക്തിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന വാദം ശക്തമായതിന് പിന്നാലെയാണ് നീക്കം. തുടക്കം മുതൽ തന്നെ സുവ്യക്തമായ നിലപാടു പറഞ്ഞ ജഗദീഷ് ജനറൽ സെക്രട്ടറിയാകണമെന്ന് നേരത്തെ ഒരു വിഭാഗം വാദിച്ചിരുന്നു.
‘അമ്മ’ ഭരണ സമിതിയിലെ ചില ഭാരവാഹികൾ നേരിട്ട ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, അതിന്റെ ധാർമികമായ ഉത്തരവാദിത്തം മുൻനിർത്തിയാണ് ഭരണ സമിതിയുടെ രാജിയെന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജി വച്ച മോഹൻലാലിന്റെ വാർത്തക്കുറിപ്പ്. അടുത്ത ഭരണസമിതി ജനറല്‍ ബോഡി യോഗത്തിന് ശേഷം ചേരും. അതേസമയം, ഭരണസമിതി പിരിച്ചുവിട്ടത് അമ്മയിലെ എല്ലാ അംഗങ്ങളും അറിയാതെയാണെന്ന് റിപ്പോര്‍ട്ട്. നേതൃത്വത്തിലുള്ളവര്‍ മമ്മൂട്ടിയടക്കമുള്ള മുതിര്‍ന്ന അംഗങ്ങളുമായി ഫോണില്‍ സംസാരിച്ചാണ് തീരുമാനത്തിലെത്തിയത്.