ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പിറവിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പങ്കുപറഞ്ഞ് നടി ഗീതു മോഹന്‍ദാസ്. ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു ഫെയ്സ്ബുക്കില്‍ കുറിച്ചു. പൊരുതാനുള്ള അവളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും ഗീതു മോഹന്‍ദാസ്. ഇക്കാര്യം ഇനിയും ഉറക്കെപ്പറയണമെന്ന് ഡബ്ല്യു.സി.സി. അംഗം ദീദി ദാമോദരനും പറഞ്ഞു. ‘പറഞ്ഞത് സത്യം’ ഗീതുവിന്റെ പോസ്റ്റിന് കമന്റുമായി മഞ്ജു വാര്യരുമെത്തി.