മലയാള സിനിമയില്‍ പവര്‍ഗ്രൂപ്പില്ലെന്ന 'അമ്മ'യുടെ വാക്കുകള്‍ തള്ളി നടി ശ്വേതാ മേനോന്‍. അനധികൃത വിലക്ക് താനും നേരിട്ടെന്നും കരാര്‍ ഒപ്പിട്ടശേഷം ഒന്‍പത് സിനിമകള്‍ ഇല്ലാതെയായത് അതിന്‍റെ ഭാഗമായിട്ടാണെന്നും അവര്‍ മനോരമന്യൂസിനോട് പറഞ്ഞു. പവര്‍ഗ്രൂപ്പില്‍ സ്ത്രീകളും കാണുമെന്നും ഇവര്‍ മറ്റുചിലരുടെ അവസരം നഷ്ടപ്പെടുത്തുന്നുണ്ടെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. തനിക്ക് സിനിമയില്‍ നിന്നും മോശം അനുഭവം ഇല്ലെന്നും എന്നാല്‍ എല്ലാ സ്ത്രീകള്‍ക്കും അങ്ങനെയല്ലെന്നും അവര്‍ വെളിപ്പെടുത്തി.