ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാടിന് സഹായവുമായി യെസ് ഭാരത് ഗ്രൂപ്പ്. ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ചെയർമാൻ അയൂബ് ഖാൻ, യെസ് ഭാരത് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ എച്ച്.ഷിബു,അൻഷാദ് അയൂബ് ഖാൻ, സബാ സലാം എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
കരുനാഗപ്പള്ളി MLA സി.ആർ.മഹേഷ് , മുനിസിപ്പൽ ചെയർമാൻ ശ്രീ. കോട്ടയിൽ രാജു, DYSP ശ്രീ പ്രദീപ് കുമാർ, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ശ്രീ സുധിർ ചോയ്സ്, വ്യാപാരി വ്യവസായി സമിതി മേഖല പ്രസിഡന്റ് ശ്രീ റെജി ഫോട്ടോ പാർക്ക്, KTGA മേഖല വർക്കിംഗ് പ്രസിഡന്റ് ശ്രീ സഫീർ നാസക്, എന്നിവരുടെ സാന്നിധ്യത്തിലാണ് സഹായനിധി കൈമാറിയത്.