ഈ മാസം പകുതിയോടെ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കന്‍ജില്ലകളിലും തീവ്രമഴ കിട്ടാനിടയുണ്ട്. ഒാഗസ്റ്റ് പകുതിക്ക് ശേഷം അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപമെടുത്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.
തീവ്രമഴയും തുടര്‍ന്നുള്ള മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ച ഞടുക്കം വിട്ടുമാറും മുന്‍പാണ് ഈമാസം സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ ഉണ്ടാകാനിടയുണ്ടെന്ന മുന്നറിയിപ്പ് വരുന്നത്. കേന്ദ്രകാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച് ഈ മാസത്തെ കാലാവസ്ഥാ പ്രവചനത്തിലാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ഒാഗസ്റ്റ് പകുതിക്ക് ശേഷം കനത്തമഴക്ക് സാധ്യതയുണ്ടെന്ന് പറയുന്നത്. ഒാഗസ്റ്റ് പകുതിവരെ മഴ ഏറിയും കുറഞ്ഞും തുടരും. ഈമാസം പകുതി മുതല്‍ അവസാന ആഴ്ചവരെ തെക്കന്‍ ജില്ലകളിലൊഴികെ മഴ ശക്തമാകും. മധ്യകേരളത്തിലും വക്കടക്കന്‍ ജില്ലകളിലും സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ അധികം മഴ ഒാഗസ്റ്റ് പകുതിക്ക് ശേഷം ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. .പസഫിക്ക് സമുദ്രത്തിലെ എല്‍നിനോ പ്രതിഭാസത്തിന്‍റെ ശക്തി കുറഞ്ഞ് ലാല്‍നിനോയിലേക്ക് മാറും. ഇതാണ് മണ്‍സൂണ്‍ ശക്തമാകാന്‍ ഒരുകാരണം. കൂടാതെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദങ്ങള്‍ രൂപമെടുക്കാനും സാധ്യതയുണ്ട്. അതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.