ആമയിഴഞ്ചാന്‍ തോട് പോലെ, മാലിന്യപ്പുഴയായി മാറിയ തോടാണ് തിരുവനന്തപുരം നഗരത്തിലെ പാര്‍വ്വതി പുത്തനാര്‍. തിരുവിതാംകൂര്‍ രാജ ഭരണ കാലത്ത് ചരക്ക് നീക്കത്തിനും ഗതാഗതത്തിനും നിര്‍മിച്ച പാര്‍വ്വതി പുത്തനാറില്‍ ഇന്ന് മാലിന്യം മാത്രമാണ് സഞ്ചരിക്കുന്നത്. പാര്‍വ്വതി പുത്തനാര്‍ വൃത്തിയാക്കാന്‍ പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസിലൊതുങ്ങി.