facebook/ Kerala Public Service Commission
വിവിധ വകുപ്പുകളിലെ 37 തസ്തികയിലേക്കുള്ള നിയമനത്തിന് പിഎസ്‍സി വിജ്ഞാപനം ഉടന്‍. വനിതാ ശിശുവികസന വകുപ്പില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍, പൊലീസ് (ഫിംഗര്‍ പ്രിന്‍റ് ബ്യൂറോ) വകുപ്പില്‍ ഫിംഗര്‍ പ്രിന്‍റ് സെര്‍ചര്‍, വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് സര്‍വകലാശാലയില് ഫാം അസിസ്റ്രന്‍റ് ഗ്രേഡ്– 2 ഉള്‍പ്പടെ 37 തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാനാണ് പിഎസ് തീരുമാനം. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടികജാതി പട്ടിക വര്‍ഗകാര്‍ക്കുള്ള സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ്, സംവരണ വിഭാഗങ്ങള്‍ക്കുള്ള എന്‍സിഎ നിയമനം എന്നീ വിജ്ഞാപനങ്ങളുമുണ്ട്. ജൂലൈ 30 ലെ ഗസറ്റില്‍ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കും സെപ്റ്റംബര്‍ നാല് വരെ അപേക്ഷിക്കാം.
സംസ്ഥാന തലത്തില്‍ ജനറല്‍ റിക്രൂട്ട്മെന്‍റ് വിജ്‍ഞാപനം വരുന്ന തസ്തികള്‍ ഇവയാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബയോകെമിസ്‌റ്റ്, പൊലീസ് (ഫിംഗർ പ്രിൻ്റ് ബ്യൂറോ) വകുപ്പിൽ ഫിംഗർ പ്രിന്‍റ് സെർചർ, കേരഫെഡിൽ അസിസ്റ്റന്റ് മാനേജർ, സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്‌ടർ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റീസ് (വിഇഒ മാരിൽനിന്നു തസ്തികമാറ്റം വഴി), വനിതാ- ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ, ട്രാവൻകൂർ ഷുഗേഴ്‌സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിൽ ഡപ്യൂട്ടി മാനേജർ (ഫിനാൻസ്, അക്കൗണ്ട്സ് ആൻഡ് സെക്രട്ടേറിയൽ), ഭൂജല വകുപ്പിൽ ഡ്രാഫ്റ്റ്സ്‌മാൻ ഗ്രേഡ്-2, വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയിൽ ഫാം അസിസ്‌റ്റന്‍റ് ഗ്രേഡ് -2 (വെറ്ററിനറി), ചലച്ചിത്ര വികസന റേഷനിൽ സൈറ്റ് എൻജിനീയർ ഗ്രേഡ്-2, ഇലക്ട്രിഷ്യൻ കോളജ് വിദ്യാഭ്യാസ വകുപ്പിൽ മ്യൂസിക് കോളജുകൾ) സ്റ്റുഡിയോ അസിസ്‌റ്റന്റ്, കേരഫെഡിൽ അനലിസ്‌റ്റ് (ജനറൽ, സൊസൈറ്റി കാറ്റഗറികൾ), സർക്കാർ ഉടമസ്‌ഥതയിലുള്ള വിവിധ കമ്പനി കോർപറേഷൻ ബോർഡുകളിൽ സ്‌റ്റെനോഗ്രഫർ കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ്.
ജനറൽ ജില്ലാതലത്തില്‍ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ തമിഴ്, ഹൈസ്‌കൂൾ ടീച്ചർ ഹിന്ദി (തസ്തികമാറ്റം വഴി), ഇടുക്കി ജില്ലയിൽ യുപി സ്‌കൂൾ ടീച്ചർ (തമിഴ് മീഡിയം), വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് , തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പവർ ലോൺട്രി അറ്റൻഡർ എന്നി തസ്തികളിലേക്ക് നിയമനം നടക്കും. സ്പെഷൽ റിക്രൂട്‌മെന്റ് സംസ്‌ഥാനതലത്തില്‍ വനിത-ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈ സർ (എസ്‌സി/എസ്ടി, എസ്ടി), വ്യവസായ പരിശീലന വകുപ്പിൽ വർക് ഷോപ് അറ്റൻഡർ (ഡ്രാഫ്റ്റ്സ്‌മാൻ സിവിൽ) എന്നിവയിലുള്ള വിജ്ഞാപനവും പ്രതീക്ഷിക്കുന്നു.
എൻസിഎ സംസ്‌ഥാനതലത്തില്‍ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (എസ്‌സിസിസി), അസിസ്‌റ്റന്റ് പ്രഫസർ ഇൻ കാർഡിയോളജി (വിശ്വകർമ), അസിസ്‌റ്റന്‍റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (എൽസി/ എഐ), ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ദ്രവ്യഗുണ (എൽസി/എഐ), കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്‍റ് (എസ്‍സിസിസി), ശിശുവികസന വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (എസ്.സിസിസി), പ്രിസൺസ് ആൻഡ് കറക്‌ഷനൽ സർവീസിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ (മുസ്‌ലിം), കെ.എസ്.എഫ്.ഇ യിൽ പ്യൂൺ/വാച്ച്മാൻ -പാർട്ട് ടൈം ജീവ നക്കാരിൽ നിന്ന് നേരിട്ടുള്ള നിയമനം (ഹിന്ദു നാടാർ, ഒബിസി, ഈഴവ/ തിയ്യ/ബില്ലവ, എസ്‌സിസിസി, എൽസി/എഐ. എസ്ടി), ചലച്ചിത്ര വികസന കോർപറേഷനിൽ ഇലക്ട്രിഷ്യൻ (മുസ്‍ലിം) എന്നി തസ്തികയില്‍ വിജ്ഞാപനം വരും.
എൻസിഎ ജില്ലാതലത്തില്‍ വിദ്യാഭ്യാസ വകുപ്പിൽ (തിരുവനന്തപുരം) ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (ഈഴവ/തിയ്യ/ ബില്ലവ), വിവിധ ജില്ലക ളിൽ എൽപി സ്കൂൾ ടീച്ചർ- മലയാളം മീഡിയം (എസ്‌സി. ഹിന്ദു നാടാർ), ഇടുക്കി. കോഴിക്കോട് ജില്ലകളിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് (എസ്‍സി, എസ്ടി) എന്നി വിജ്ഞാപനങ്ങളും ജൂൈല 30 തിന് പ്രസിദ്ധീകരിക്കും.