vishu-bumper-1st-prize-to-vishwabharan

12 കോടി ലഭിച്ച ഭാഗ്യവാന്‍ ആലപ്പുഴയില്‍. വിഷു ബംപര്‍ ഒന്നാം സമ്മാനം ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരന്. സി.ആര്‍.പി.എഫ് വിമുക്തഭടനാണ്, സെക്യൂരിറ്റി ജീവനക്കാരനായും ജോലിചെയ്തു. ലോട്ടറിയടിച്ചെന്ന് മനസിലാക്കിയത് ഇന്നലെ രാത്രിയെന്ന് വിശ്വംഭരന്‍ പറഞ്ഞു. ഇന്നലെ രാത്രി സമാധാനമായുറങ്ങി, ഇനി പറ്റുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യം മുഴുവന്‍ യാത്ര ചെയ്തിട്ടുള്ളതിനാല്‍ എന്തുചെയ്യണമെന്ന് അറിയാം. 

സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണ്. എല്ലാത്തവണയും വിഷു ബംപറെടുക്കാറുണ്ട്. അയ്യായിരം രൂപയുടെ മറ്റൊരു സമ്മാനവും എടുത്ത വേറൊരു ടിക്കറ്റിന് ലഭിച്ചിട്ടുണ്ട്.ലോട്ടറിത്തുക കൊണ്ട് വീട് നന്നാക്കണമെന്നാണ് ആദ്യം തോന്നുന്നതെന്നും അടുത്ത ബന്ധുക്കൾക്ക് വീട് വച്ചുനൽകണമെന്നും വിശ്വംഭരൻ പറഞ്ഞു. ബംപറടിച്ച വിവരം കഴിഞ്ഞദിവസം രാത്രി വീട്ടുകാരോടാണ് ആദ്യം പറഞ്ഞത്. തുടർന്ന് വ്യാഴാഴ്ച രാവിലെ ആലപ്പുഴയിലെ തൃക്കാർത്തിക ഏജൻസിയിലെത്തി വിവരം പറയുകയായിരുന്നു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചത്.

ENGLISH SUMMARY:

Vishu Bumper 1st prize to Vishwabharan, native of Alappuzha Pazhveed