ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വീടിനു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞത്. ആസൂത്രിത ആക്രമണത്തിനാണ് CPM നീക്കമെന്ന് കെ കെ രമ പറഞ്ഞു. 

സ്ത്രീവിരുദ്ധ പരാമർശത്തെ ചൊല്ലിയുള്ള ആരോപണ- പ്രത്യാരോപണങ്ങൾക്കിടെ  ഇന്നലെ രാത്രി 8:15യോടെയാണ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. സംഭവ സമയത്ത് ഹരിഹരൻ വീട്ടിലുണ്ടായിരുന്നു.  ഗേറ്റിന് മുകളിലേക്ക് ആണ് സ്ഫോടക വസ്തു വീണത്. അവിടെ തന്നെ വീണ് പൊട്ടിയതിനാൽ വലിയ അപകടം ഒഴിവായി. 

സംഭവത്തിൽ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. നേരത്തെ ഹരിഹരനെതിരെ ഡിവൈഎഫ്ഐയും ദേശീയ ജനാധിപത്യ മഹിളാ അസോസിയേഷനും പൊലീസില്‍ പരാതി നല്‍കിയിരുന്നു .