• അക്രമികള്‍ എത്തിയത് KL-18 N 7009 നമ്പര്‍ കാറില്‍
  • വീടിന്റെ ഗേറ്റിന് സമീപം സ്ഫോടക വസ്തു വച്ച് പൊട്ടിച്ചു
  • 'കണ്ണൂര്‍ മോഡല്‍' ഇടപെടലെന്ന് ആര്‍.എം.പി

ആര്‍.എം.പി നേതാവ് കെ.എസ്.ഹരിഹരന്‍റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ സി.പി.എം– ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍. KL-18 N 7009 എന്ന നമ്പറിലുള്ള കാറിലാണ് പ്രതികള്‍ എത്തിയത്. കുടുംബത്തെ അപായപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും വീടിന്റെ ഗേറ്റിന് സമീപം സ്ഫോടക വസ്തു വച്ച് പൊട്ടിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അഞ്ചുപേരാണ് അസഭ്യം വിളിച്ചതെന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും എഫ്.ഐ.ആറിലുണ്ട്.


അതേസമയം, ഹരിഹരന്‍റെ വീടിന് നേരെ ഉണ്ടായത് കണ്ണൂര്‍ മോഡല്‍ ഇടപെടലെന്ന് ആര്‍.എം.പി ആരോപിച്ചു. സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയാണ് ആക്രമണമെന്നും എതിര്‍ക്കുന്നവരുടെ വായ തുറപ്പിക്കാനാണ് ശ്രമമെന്നും എന്‍. വേണു പറഞ്ഞു. പാനൂര്‍ സ്ഫോടനത്തിന്‍റെ തുടര്‍ച്ചയാണിതെന്നും അദ്ദേഹം ആരോപിച്ചു.

 

FIR against CPM-DYFI workers on vadakara blast case