തൊഴിലിനെക്കുറിച്ചും നിക്ഷേപത്തെക്കുറിച്ചുമൊക്ക പറയുന്നതിന് പകരം മതം മാത്രം പറഞ്ഞ് വോട്ടു തേടുന്ന പ്രധാനമന്ത്രി  വളരെ മോശം പ്രചാരണ രീതിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സച്ചിന്‍ പൈലറ്റ്. ബുദ്ധിമാന്മാരായ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഇത് നന്നായി മനസിലാകുമെന്നും ഇരുപത് സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്നും കോണ്‍ഗ്രസിന്‍റെ താരപ്രചാരകന്‍ പറഞ്ഞു.  തിരുവനന്തപുരത്ത് പ്രചാരണത്തിനായെത്തിയ സച്ചിന്‍ മനോരമ ന്യൂസിനോട് സംസാരിക്കുകയായിരുന്നു.