വോട്ട്കൊള്ള ആരോപണം പാര്‍ലമെന്‍റനകത്തും പുറത്തും ശക്തമായി ഉന്നയിച്ച് പ്രതിപക്ഷം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിരട്ടിയാല്‍ ഭയപ്പെടില്ലെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബഹളത്തെ തുടര്‍ന്ന് ഇരു സഭകളും പലതവണ നിര്‍ത്തിവച്ചു. പ്രതിഷേധം അവഗണിച്ച് ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കി. ഇനി 18 നാണ് പാര്‍ലമെന്‍റ് ചേരുക.
പാര്‍ലമെന്‍റിനകത്തും പുറത്തും കോണ്‍ഗ്രസ് നിലപാട് എന്താണെന്ന് വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ വിടാതെ പിന്തുടരമെന്നും അജന്‍ഡ വെളിപ്പെടുത്താന്‍ തന്നെയാണ് തീരുമാനമെന്നുമുള്ള കെ.സി. വേണുഗോപാലിന്‍റെ വാക്കുകള്‍. രാവിലെ സഭ ചേരുംമുന്‍പ് പാര്‍ലമെന്‍റിന്‍റെ മകര കവാടത്തില്‍ സോണിയ ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗയുടെയും നേതൃത്വത്തില്‍ ഇന്ത്യ സഖ്യ എം.പിമാര്‍ പ്രതിഷേധിച്ചു. ലോക്സഭ ചേര്‍ന്നയുടന്‍ വോട്ട് ചോരി മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. തുടര്‍ന്ന് മൂന്നുതവണ സഭ നിര്‍ത്തിവച്ചു.
ഉച്ചകഴിഞ്ഞ് ചേര്‍ന്നപ്പോഴും പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. പ്രതിഷേധം അവഗണിച്ച് മൈന്‍സ് ആന്‍ഡ് മിനറല്‍സ് ബില്‍, ഇന്ത്യന്‍ പോര്‍ട്സ് ബില്‍ എന്നിവ ഹ്രസ്വ ചര്‍ച്ചയോടെ സര്‍ക്കാര്‍ പാസാക്കി. പ്രതിപക്ഷം സ്പീക്കര്‍ക്കുനേരെ കടലാസ് എറിഞ്ഞെന്നും ഇത്തരത്തില്‍ പ്രതിഷേധിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു വിമര്‍ശിച്ചു.
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്‍റ് നടപടികള്‍ക്ക് തുടക്കമിട്ട് സ്പീക്കര്‍ മൂന്നംഗ അന്വേഷണ സമിതിയെ പ്രഖ്യാപിച്ചപ്പോള്‍ മാത്രമാണ് പ്രതിപക്ഷം സഹകരിച്ചത്. വോട്ടുകൊള്ളയിലും ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്കരണത്തിലും ചര്‍ച്ച ആവശ്യപ്പെട്ടുള്ള നോട്ടിസുകള്‍ തള്ളിയതോടെ രാജ്യസഭയിലും നടപടികള്‍ തടസപ്പെട്ടു. പിന്നീട് പ്രതിപക്ഷം സഭവിട്ടിറങ്ങി. വിവിധ ബില്ലുകള്‍ പാസാക്കി