തൃശൂര്‍ പൂരം സാംപിള്‍ വെടിക്കെട്ട് ഇന്ന്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ക്കു വേണ്ടി വെടിക്കെട്ട് നടത്തുന്നത് ഒരേ കരാറുകാരനാണ്. അതുക്കൊണ്ട് ഇത്തവണ മല്‍സരം പേരിനു മാത്രമാകും. ഇരുകൂട്ടര്‍ക്കും ഒരേ ഇനങ്ങളാണ് നല്‍കുന്നതെന്ന് കരാറുകാരന്‍ സതീഷ് മനോരമ ന്യൂസിനോട് പറഞ്ഞു.