ഒരു സ്ഥലത്തെ എം.എല്‍. എയ്ക്കും എം.പിയ്ക്കും ഒരേ പേര് വരുമോ?  അത്തരമൊരു അപൂര്‍വതയ്ക്ക് കാത്തിരിക്കുകയാണ് മാവേലിക്കരയിലെ ഇടതുപക്ഷ ക്യാംപ്. 

 

അരുണ്‍ എന്ന വിളികേട്ടാല്‍ രണ്ട് പേര്‍ വിളികേള്‍ക്കും. ഒരാള്‍ മാവേലിക്കര എം.എല്‍.എ M.S. അരുണ്‍ കുമാര്‍, മറ്റേയാള്‍ മാവേലിക്കര എം.പിയാകാന്‍ പോരടിക്കുന്ന സി.എ. അരുണ്‍കുമാര്‍. വോട്ട് തേടലും പ്രചാരണവുമെല്ലാം ഈ രണ്ട് അരുണ്‍കുമാറും ഒരുമിച്ചാണ്. പേരിലുള്ള ഒരുമ പ്രവര്‍ത്തിയിലും തുടങ്ങിയിട്ട് വര്‍ഷം കുറേയായി. 

 

 

ഞങ്ങള്‍ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം മുതലുള്ള ബന്ധമാണ് ഇരുവരും.   എസ്എഫ്ഐ, എഐഎസ്എഫ് ആലപ്പുഴയിലെ നേതൃനിരയില്‍ ഇരുന്ന ആളുകളാണ്.  എംഎല്‍എ ആയി വമ്പിച്ച ഭൂരിപക്ഷത്തിലാണ് എംഎസ് അരുണ്‍കുമാര്‍ വിജയിച്ചത്.  ഇ

 

 

എം.എല്‍.എയേയും സ്ഥാനാര്‍ഥിയേയും ഒരേ പേര് വിളിക്കുന്നത് ആദ്യം പ്രവര്‍ത്തകര്‍ക്ക് കണ്‍ഫ്യൂഷനായിരുന്നു. പിന്നീടത് ശീലവും പുതിയ സ്വപ്നവുമായി.

 

 

ഞങ്ങള്‍ക്ക് ഒറ്റ വിളിക്ക് ഒന്നിച്ചെത്തുന്ന രണ്ട് അരുണ്‍കുമാര്‍ വേണമെന്ന് പാര്‍ട്ടി അനുഭാവികളും അഭിപ്രായപ്പെടുന്നു.  യുവത്വത്തിന് വോട്ട് എന്ന മുദ്രാവാക്യം മുന്നോട്ട് വച്ചാണ് നിയമസഭയിലെ കന്നിയങ്കത്തില്‍ എം.എസ് അരുണ്‍കുമാര്‍ ജയിച്ചുകയറിയത്. അതേ തന്ത്രം ഒരുക്കിയാണ് സി.എ. അരുണ്‍കുമാറിന്റെയും വോട്ടുയാത്ര.

 

 

Mavelikkara MLA and MP Candidate Have The Same Name