പത്മജയ്ക്ക് തൃശൂർ രാഷ്ട്രീയത്തിൽ ഒരു റോളും ഇല്ലെന്ന് ടി.എൻ.പ്രതാപൻ മനോരമ ന്യൂസ് വോട്ടുവണ്ടിയില്‍. ബിജെപിയിലേക്ക് പോയതോടെ കോൺഗ്രസുകാർക്ക് പത്മജയോട് പ്രതികാരം മാത്രമാണുള്ളത്. മുരളി മന്ദിരത്തിൽ സംഘികളെ കൊണ്ടുവന്നതോടെ പ്രതികാരം വര്‍ധിച്ചു. കെ.മുരളീധരന്‍റെ വരവോടെ പഴയ തലമുറ കോൺഗ്രസുകാർ സജീവമായെന്നും ടി.എന്‍.പ്രതാപന്‍ പറഞ്ഞു.