തിരഞ്ഞെടുപ്പിന്‍റെ പ്രചാരണചൂടിൽ നിന്ന് മാറി അല്പം പാട്ടും, വർത്തമാനവും, സൗഹൃദവും പങ്കുവച്ച് ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാർഥികൾ.
ആലുവയിൽ പെരിയാറിന്റെ തീരത്ത് , മലയാള മനോരമ പത്രാധിപ സമിതി അംഗങ്ങളുമൊത്തുള്ള ‘പോൾ കഫേ’ ചർച്ചയിലാണ് സ്ഥാനാർഥികൾ സൗഹൃദത്തിന്റെ ആഴവും പോരാട്ടത്തിന്റെ വീര്യവും പങ്കുവച്ചത്. തെല്ലും തിരക്കില്ലാത്തൊരു പ്രഭാത ചർച്ചയായി മാറി അത്.
മൂവരും ഊഴത്തിനനുസരിച്ച് പാട്ടുപാടി.തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം തിളയ്ക്കുമെങ്കിലും ചാലക്കുടിയിൽ സൗഹൃദത്തിനപ്പുറത്തേക്കു തീപ്പൊരി വേണ്ടെന്ന പൊതു ചിന്തയാണ് മൂവരിലും. സൗഹൃദത്തിൻ്റെ കഥക ഇവർ പങ്കുവച്ചു. നാട്ടുവിശേഷവും, പ്രചാരണവിശേഷങ്ങളും, ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളുമായി ഒരു മണിക്കൂർ വർത്തമാനം നീണ്ടു. ഒന്നിച്ചു പ്രഭാത ഭക്ഷണവും കഴിച്ചാണ് സ്ഥാനാർഥികൾ പ്രചാരണ വഴിയിലേയ്ക്ക് മൂന്നായി പരിഞ്ഞത്.
Candidates from chalakudy lok sabha constituency have gathered