നജീബിന്‍റെ കൊച്ചുമകള്‍ സഫാ മറിയം അന്തരിച്ചു. പെട്ടെന്നുണ്ടായ അസുഖത്തെ തുടര്‍ന്നാണ് നജീബിന്‍റെ മകന്‍റെ മകളായ ഒന്നരവയസുകാരി മരണപ്പെട്ടത്. സാഹിത്യകാരന്‍ ബെന്യാമിന്‍ ആണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നജീബിന്‍റെ ജീവിതം ആസ്പദമാക്കിയുള്ള ആടുജീവിതം സിനിമ ഇറങ്ങാന്‍ ദിവസങ്ങള്‍ ശേഷിക്കേയാണ് ദുഖകരമായ വാര്‍ത്ത പുറത്തു വന്നത്. ബെന്യമിന്‍ എഴുതിയ ആടുജീവിതം സിനിമയാക്കിയത് സംവിധായകന്‍ ബ്ലെസി ആണ്. മാര്‍ച്ച് 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. പൃഥ്വിരാജാണ് ചിത്രത്തില്‍ നജീബായി അഭിനയിക്കുന്നത്. അമല പോളാണ് നായിക. എ.ആര്‍.റഹ്മാനാണ് ചിത്രത്തിന് സംഗീതം പകരുന്നത്.
Najib's granddaughter Safa Maryam passed away