ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സംസ്ഥാനത്തെ പ്രസുകളില്‍ തിരക്കാണ്. പോസ്റ്ററുകളും ലഘുലേഖകളും അച്ചടിയ്ക്കാനാണ് ഓര്‍ഡറുകള്‍. ഇപ്പോഴും ശിവകാശിയില്‍ പോസ്റ്റര്‍ അടിക്കാന്‍ പോകുന്നവര്‍ ഒട്ടേറെയുണ്ടെന്ന് കേരളത്തിലെ പ്രസ് ഉടമകള്‍ പറയുന്നു. 

വോട്ടര്‍മാരുടെ മനസില്‍ സ്ഥാനാര്‍ഥിയുടെ മുഖവും പാര്‍ട്ടി ചിഹ്നവും പതിപ്പിച്ചുറപ്പിക്കാനാണ് ഇതെല്ലാം. കേരളത്തിലെ ഒട്ടുമിക്ക വലിയ പ്രസുകളിലും ഇതാകും ഇപ്പോഴത്തെ കാഴ്ചകള്‍. നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളുടെ സമയത്ത് പക്ഷേ, ഇതിനേക്കാള്‍ തിരക്ക് കൂടും. കാരണം, ലോക്സഭ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ എണ്ണം കുറവാണ്. പണ്ട് കാലത്ത് ശിവകാശിയില്‍ അച്ചടിയ്ക്കായി പോകുന്നവരുടെ എണ്ണം കൂടുതലാണ്. ഇപ്പോള്‍ അത് കുറഞ്ഞിട്ടുണ്ട്.  രണ്ടിടത്തേയും നിരക്കുകള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലെന്ന് കേരളത്തിലെ പ്രസ് ഉടമകള്‍ പറയുന്നു. 

തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുത്ത നിരീക്ഷണത്തിലാണ് ഓരോ പ്രസുകളും. സ്ഥാനാര്‍ഥി എത്ര പോസ്റ്റര്‍ അടിച്ചു? എത്ര ലഘുലേഖകള്‍ പുറത്തിറക്കി? ചെലവ് എത്ര? ഇതെല്ലാം ചോദ്യമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിക്കാം. അച്ചടിച്ചതിനെല്ലാം കൃത്യമായ കണക്കു വേണമെന്നു മാത്രം. ഇല്ലെങ്കില്‍, വന്‍തുകയാണ് പിഴ. വഴിനീളെ ഉദ്യോഗസ്ഥരുടെ തിരച്ചിലും ഇനി പതിവാകും. അതുക്കൊണ്ടുതന്നെ പ്രസ് ഉടമകളും നിയമം പാലിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്.

 

All the presses are busy doing Loksabha Election 2024 posters and notices.