chainsnatch

തിരുവനന്തപുരം നെയാറ്റിൻകരയിൽ പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം ആക്രമിച്ച കവർന്ന മാലയ്ക്ക് വർഷങ്ങളുടെ വിയർപ്പിന്റെ വിലയാണ്. വർഷങ്ങൾ പണിയെടുത്ത് കിട്ടിയ പണം സ്വരുക്കൂട്ടി പണയത്തിലിരുന്ന മാല കഴിഞ്ഞമാസമാണ് തിരിച്ചടുത്തതെന്ന് മാല നഷ്ടമായ ലിജിദാസ് പറയുന്നു.  

നെയ്യാറ്റിൻകര പ്ളാമൂട്ടുകടയിൽ ഇന്നലെ ഉച്ചയ്ക്ക് നടന്ന ഈ അതിക്രമം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഡ്രൈവിങ് സ്കൂളിലെ ജീവനക്കാരിയായ ലിജിദാസിന്റെ ആക്രമിച്ച ശേഷമാണ് ആറര പവനുള്ള മാല കവർന്നത്.  പണം സ്വരുക്കൂട്ടി വച്ച് ഒരുമാസം മുൻപാണ് പണയമിരുന്ന മാല തിരിച്ചെടുത്തത്. പൂവാർ പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും മാല തിരിച്ചുതരാൻ കനിവുണ്ടാകണമെന്നാണ് കേണപേക്ഷിക്കുകയാണ് ലിജിദാസും കുടുംബവും.  പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. 

Chain snatching case at trivandrum follow up