varkala-floating-bridge

അപകടം നടന്ന വർക്കല ഫ്ലോട്ടിങ്ങ് ബ്രിജിന്‍റെ  നിർമാണത്തിലും നടത്തിപ്പിലും  അടിമുടി ദുരൂഹത. തീരദേശ ചട്ടങ്ങള്‍ പാലിക്കാതെയാണ് നിര്‍മാണമെന്നും നടത്തിപ്പ് ചുമതലയുള്ള അന്‍ഡമാന്‍ കമ്പനിയുടേത് സുതാര്യമല്ലാത്ത പ്രവര്‍ത്തനമെന്നും നഗരസഭ ചെയര്‍മാന്‍ മനോരമ ന്യൂസിനോട്. വ്യക്തത വരുത്തേണ്ടത് ടൂറിസംമന്ത്രിയെന്ന് പ്രതിപക്ഷ നേതാവും വ്യക്തമാക്കി. ടൂറിസം ഡയറക്ടറുടെ റിപ്പോര്‍ട്ടിനുശേഷം തുടര്‍നടപടിയെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. 

 

ഉദ്ഘാടനം കഴിഞ്ഞ് മാസം രണ്ടു കഴിയും മുൻപേ തകർന്ന പാലത്തിൻ്റെ നിർമാണത്തിലും നടത്തിപ്പിലുമാണ്  അടിമുടി ദുരൂഹത ഉയരുന്നത് . ജോയ് ടൂറിസം എന്ന ആൻഡമാൻ കമ്പനി കോസ്റ്റൽ സോൺ മാനേജ്മെൻ്റിൻ്റെ അനുമതിയില്ലാതെയാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് നിർമിച്ചത്. താൽക്കാലിക നിർമാണമായതിനാൽ അനുമതി വേണ്ടെന്നാണ് വിശദീകരണം. ഇവർക്ക് ടെണ്ടർ കിട്ടിയതിലും ദുരൂഹതയുണ്ട്. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നിർമിച്ച പാലം ഏതു നിമിഷവും അപകടം ഉണ്ടാക്കുന്ന അവസ്ഥയിലായിരുന്നെന്ന് നാട്ടുകാരും പ്രതികരിച്ചു. 

 

ഇന്നലെ അപകടം നടന്നയുടൻ കമ്പനി അധികൃതർ മുങ്ങിയെന്നാണ് നഗരസഭ ചെയർമാൻ കെ.എം.ലാജി പറയുന്നത്. സുതാര്യതയില്ലാത്ത പാലത്തിൻ്റെ  പ്രവർത്തനം അനുവദിക്കില്ലെന്നു നഗരസഭ ചെയർമാൻ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം  ഫ്ലോട്ടിങ്ങ് ബ്രിഡ്ജ് നിർമിക്കാൻ ഏത് കമ്പനിക്ക്, എങ്ങനെ അനുവാദം നൽകിയെന്നു മന്ത്രി മുഹമ്മദ് റിയാസ് വ്യകതമാക്കണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

 

 opposition and varkala municipality says mystery in the construction and operation of the floating bridge