rubber

TAGS

സംസ്ഥാനത്തെ മുപ്പതിനായിരം ഹെക്ടർ റബർ റീപ്ലാന്റേഷന് 225 കോടി രൂപ അനുവദിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. റബറിന്റെ താങ്ങുവില 300 രൂപയാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. റബര്‍ കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാര്‍ അവഗണനക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും മന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.

ഇടതുമുന്നണി പ്രകടനപത്രിയിൽ വാഗ്ദാനം ചെയ്ത പോലെ റബറിന്റെ താങ്ങു വില 250 രൂപയെങ്കിലും ആക്കണമെന്ന് പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടു. കേന്ദ്രം തരട്ടെയെന്ന് കാത്തിരിക്കാതെ റബര്‍ വിലസ്ഥിരതാഫണ്ട് രൂപികരിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. അത് ഇപ്പോഴത്തെ സര്‍ക്കാര്‍ പൊളിക്കുകയാണോയെന്ന് നോട്ടിസ് അവതരിപ്പിച്ച മോന്‍സ് ജോസഫ് ചോദിച്ചു

റബര്‍ താങ്ങുവില 250 രൂപയാക്കുന്നതിന് കേന്ദ്രസഹായം ആവശ്യമാണെന്നാണ് എല്‍.ഡി.എഫ് പ്രകടനപത്രികയില്‍ പറഞ്ഞെന്ന് മന്ത്രി പി. പ്രസാദ് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതല്‍ ഇതുവരെ 1993 കോടിരൂപ നല്‍കി. അഞ്ചുവര്‍ഷം കൊണ്ട് റബര്‍ റീപ്ലാന്റേഷന് 225 കോടിരൂപ നല്‍കുമെന്നും മന്ത്രി അറിയിച്ചു.റീബിൽഡ് കേരള ഇൻഷേറ്റീവിൻ്റെ ഭാഗമായി ഏപ്രിൽ മുതലായിരിക്കും പണം അനുവദിക്കുക. കേന്ദ്ര അവഗണക്കെതിരെ യോജിച്ച് പ്രക്ഷോഭം വേണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

റബർ കർഷകരുടെ പ്രതിസന്ധിക്ക് കാരണം കേന്ദ്ര സക്കാരാണെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞു.അതേസമയം സംസ്ഥാന സര്‍ക്കാര്‍ റബര്‍ കര്‍ഷകര്‍ക്കുവേണ്ടി ഒന്നുചെയ്യുന്നില്ലെന്നും വോകൗട്ട് പ്രസംഗത്തില്‍ അദ്ദേഹം ആരോപിച്ചു. 

p prasad about central neglect of rubber farmers