തിഹാര്‍ ജയിലില്‍ ജീവന്‍ നഷ്ടമായ മലയാളി വ്യവസായി രാജന്‍പിള്ളയെക്കുറിച്ച് ഡോക്യൂസീരീസ് വരുന്നു. രാജന്‍ പിള്ളൈ ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന പേരിലുള്ള ചിത്രം പുറത്തിറങ്ങുമ്പോള്‍ പലമാന്യന്മാരുടെയും തനിനിറം പുറത്താകുമെന്ന് ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജീവ് ശിവന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. രാജന്‍പിള്ളയുടെ ഭാര്യ നീന പിള്ളയും രണ്ടുമക്കളും അനുഭവിക്കേണ്ടിവന്ന യാതനകളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.
കശുവണ്ടി വ്യവസായത്തിലൂടെ തുടങ്ങി പ്രമുഖ ബിസ്കറ്റ് കമ്പനിയുടെ അധിപന്‍വരെയായ രാജന്‍പിള്ളയുടെ ജീവിതം വളരെ അപ്രതീക്ഷിതമായി തിഹാര്‍ ജയിലിലാണ് ഒടുങ്ങിയത്. ബിസ്കറ്റ് രാജാവ് എന്ന അറിയപ്പെട്ടിരുന്ന രാജന്‍ പിള്ള ജയിലായതുമുതല്‍ ഭാര്യ നീനപിള്ളയുടെയും മക്കളുടെയും അസാധാരണ പോരാട്ടവും അതിജീവനമാണ് രാജന്‍പിള്ളൈ ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രത്തിന്റെ കാതല്‍. 1995 ജൂലൈ ഏഴിനാണ് അദ്ദേഹം മരിച്ചത്. തിഹാര്‍ ജയിലില്‍ അദ്ദേഹത്തിന് ചികില്‍സനിഷേധിച്ചുവെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. ചിത്രം പുറത്തിറങ്ങുന്നതോടെ ഇന്ന് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ പലമാന്യന്മാരുടെയും മുഖംമൂടികള്‍ അഴിഞ്ഞുവീഴുമെന്ന് സംവിധായകന്‍ സഞ്ജീവ് ശിവന്‍. വിഡിയോ കാണാം.
Documentary series on Rajan Pillai's death